നിന്റെ പ്രവര്‍ത്തികളെ യഹോവയ്ക്കു സമര്‍പ്പിക്കുക എന്നാല്‍ നിന്റെ ഉദ്ദേശ്യങ്ങള്‍ സാധിക്കും ~ proverbs 16:3

നിന്റെ പ്രവര്‍ത്തികളെ യഹോവയ്ക്കു സമര്‍പ്പിക്കുക എന്നാല്‍ നിന്റെ ഉദ്ദേശ്യങ്ങള്‍ സാധിക്കും
~ proverbs 16:3

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ താന്‍ ചെയ്ത അത്ഭുതപ്രവര്‍ത്തികളിലൂടെ താന്‍ ദൈവപുത്രനെന്നു ജനത്തെ മനസിലാക്കികൊടുത്തു അവരെ ഉറപ്പിക്കുമ്പോള്‍ തന്നെ തന്റെ ഒപ്പം ഉണ്ടായിരുന്ന ശിഷ്യന്മാരെയും മറ്റുള്ളവരെയും ആപ്രവര്‍ത്തികളില്‍ പങ്കാളികള്‍ ആക്കിയിരുന്നു “താന്‍ ഒരു ഏകാംഗ പ്രവര്‍ത്തി ആയിരുന്നില്ല ചെയ്തിരുന്നത്‌ തന്റെ മനസിലുള്ള പ്രവര്‍ത്തി ചെയ്തെടുക്കാന്‍ അവിടെ സന്നിഹിതരായിരുന്നവരെയും ചേര്‍ത്തിരുന്നു. തന്റെ പ്രവര്‍ത്തികളില്‍ മറ്റുള്ളവർക്‌ ചെയ്യുവാന്‍ കഴിയുന്നവ അവരെക്കൊണ്ടു ചെയ്യിച്ചിട്ട്‌ അവര്‍ക്ക്‌ ചെയ്യുവാന്‍ കഴിയാത്ത കാര്യങ്ങള്‍ കര്‍ത്താവു തന്നെ ഏറ്റെടുത്തു ചെയ്തു. ഇതിലൂടെ കര്‍ത്താവു നമുക്ക്‌ തരുന്ന ഒരു വലിയ സന്ദേശമുണ്ട്‌ “നമുക്ക്‌ ചെയുവാന്‍ കഴിയുന്ന കാര്യങ്ങള്‍ നാം ഉത്സാഹത്തോടെ ആത്മാര്‍ഥമായി നാം ചെയുമ്പോള്‍ നമുക്ക്‌ ചെയുവാന്‍ കഴിയാത്ത കാര്യങ്ങള്‍ കര്‍ത്താവു നമുക്കുവേണ്ടി ചെയ്തു തരും, നമ്മുടെ കൈകളുടെ പ്രവര്‍ത്തികളെ കര്‍ത്താവു സാധ്യമാക്കി തരും.

ചില അനുബന്ധ സംഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

  1. കാനാവിലെ കല്യാണവീട്‌
    ഇവിടെ കല്യാണസദ്യയിലെ മുഖ്യ വിഭവമായ വീഞ്ഞ്‌ തീര്‍ന്നുപോകുന്നു. യേശുകര്‍ത്താവിന്റെ പരസ്യ ശുശ്രൂഷയിലെ ആദ്യത്തെ അത്ഭുതപ്രവര്‍ത്തി ആണ്‌ ഇവിടെ സംഭവിക്കുന്നത്‌ അതുകൊണ്ട്‌ തന്നെ കുടിയിരിക്കുന്നവര്‍ക്‌ യേശുവിന്റെ ശക്തിയെപ്പറ്റി ഒന്നും കാര്യമായ അറിവില്ല പക്ഷെ തന്നെപ്പറ്റി നന്നായി അറിയാവുന്ന കര്‍ത്താവിനു നില്കുന്നിടത്തു നിന്നുകൊണ്ട്‌ കലവറയിലെ വീഞ്ഞുപാത്രങ്ങള്‍ മുഴുവന്‍ നിറയട്ടെ എന്ന്‌ ഒരു വാക്‌ കല്പിച്ചാല്‍ മതിയായിരുന്നു അങ്ങനെ സംഭവിക്കുമായിരുന്നു പക്ഷെ ഇവിടെ കര്‍ത്താവു എന്താണ്‌ ചെയ്തത്‌ എന്ന്‌ ശ്രദ്ധിക്കു. തന്റെ പ്രവര്‍ത്തിയിലേക്‌ അവിടെ കൂടിയിരുന്നവരെയും ചേര്‍ക്കുന്നു, അവരോടു പറയുന്നു പുറത്തു മാറ്റിയിട്ടിരിക്കുന്ന കല്‍ ഭരണികള്‍ എടുത്തോണ്ട്‌ കൊണ്ടുവരിക അതില്‍ വെള്ളം കോരി നിറയ്ക്കുക, അവര്‍ കോരിനിറച്ചപ്പോള്‍ വീണ്ടും പറയുന്നു വക്കോളം നിറയ്ക്കുക അവര്‍ ഉത്സാഹത്തോടെ അനുസരണയോട്‌ അങ്ങനെ ചെയ്തു -ഇതുവരെ നടന്ന പ്രവര്‍ത്തികള്‍ ഉത്സാഹവും അനുസരണവും ഉണ്ടെങ്കില്‍ അവിടെ കൂടിയിരുന്നവര്‍ക്‌ ചെയുവാന്‍ കഴിയുന്ന പ്രവര്‍ത്തികള്‍ ആയിരുന്നു, അവരുടെ ഭാഗം അവര്‍ പൂര്‍ണമായി ചെയ്തപ്പോള്‍ “വെള്ളം വീഞ്ഞാക്കുക “എന്ന അവര്‍ക്ക്‌ ചെയുവാന്‍ കഴിയാത്ത പ്രവര്‍ത്തി കര്‍ത്താവു അവര്‍ക്കുവേണ്ടി ചെയ്തുകൊടുത്തു -ദൈവം ഉത്സാഹികളെയും അനുസരണയുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നു.

  2. മീനിന്റെ വായിലെ ചതുര്‍ദറെഹ്മാപ്പണം
    യേശുകര്‍ത്താവും ശിഷ്യന്മാരും കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ചുങ്ക പിരിക്കുന്നവര്‍ അവരുടെ അടുക്കല്‍ വന്നു ശീമോനോട്‌ പറയുന്നു നിങ്ങളുടെ ഗുരു ചുങ്ക കൊടുക്കുന്നില്ല, ഇത്‌ കേട്ട കര്‍ത്താവു ആവശ്യമുള്ള പണം ഉണ്ടാകട്ടെ എന്ന്‌ ഒന്ന്‌ കല്ലിച്ചിരുന്നേല്‍ അത്‌ അങ്ങനെ സംഭവിക്കുമായിരുന്നു, അതല്ലായിരുന്നേല്‍ കര്‍ത്താവു ഒന്ന്‌ കല്ലിച്ചിരുന്നേല്‍ ആ വായില്‍ പണം ഉണ്ടായിരുന്ന മീന്‍ കരയിലേക്കു കേറിവന്നു പണം അവര്‍ക്ക്‌ കൊടുത്തേനെ എന്നാല്‍ നമ്മുടെ കര്‍ത്താവു ചെയ്തത്‌ അങ്ങനെ ഒന്നും അല്ല അവിടെ അപ്പോള്‍ ഉണ്ടായിരുന്ന ശീമോനെയും താന്‍ ചെയുവാന്‍ പോകുന്ന അത്ഭുതപ്രവര്‍ത്തിയുടെ ഭാഗമാക്കുന്നു, ശീമോന്‌ ചെയുവാന്‍ പറ്റുന്ന കാര്യങ്ങള്‍ എല്ലാം ശീമോനെ കൊണ്ട്‌ ചെയ്യിപ്പിക്കുന്നു ,അതെല്ലാം ശീമോന്‍ ഉത്സാഹത്തോടെ ചെയ്യാന്‍ തയ്യാറായപ്പോള്‍ ശീമോന്‌ ചെയ്യാന്‍ പറ്റാതിരുന്ന കാര്യം കര്‍ത്താവു ശീമോനുവേണ്ടി ചെയ്തുകൊടുക്കുന്നു -ദൈവം ഉത്സാഹികളെയും അനുസരണമുള്ളവരെയും ഉപയോഗിക്കുന്നു.

  3. മരിച്ച ലാസറിനെ ഉയര്‍പ്പിക്കുന്നു
    ബെഥാന്യയിലെ യേശു സ്‌നേഹിച്ച ഭവനത്തിലെ യേശുവിന്‌ പ്രിയനായ ലാസര്‍ മരിച്ചു ഈ വാര്‍ത്ത കേട്ടു നാലു ദിവസം കഴിഞ്ഞു യേശു അവിടെ എത്തുന്നു, എല്ല പ്രതിക്ഷകളും നഷ്ടപെട്ട സമയത്താണ്‌ യേശു അവിടെ എത്തുന്നത്‌, ഇവിടെ ലാസറിന്റെ സഹോദരിയുടെ പരിഭവം തികച്ചു യുക്തിസഹജമാണ്‌ “കര്‍ത്താവെ നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. ഇവിടെയും ഈ അത്ഭുതപ്രവര്‍ത്തി കര്‍ത്താവിനു ഒറ്റയ്ക്കു ചെയ്യാമായിരുന്നു ലാസര്‍ മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അവിടെ നിന്നുകൊണ്ടുതന്നെ ഒരു വാക്‌ കല്ലിച്ചിരുന്നേൽ ലാസര്‍ ഉയര്‍ത്തേനെ, അല്ല വീട്ടില്‍വന്നപ്പോള്‍ ഇവിടെ നിന്നും ഒന്ന്‌ കല്പിച്ചാല്‍ മതിയായിരുന്നു ഇവിടെയും കുടി നിന്നവര്‍ ഉത്സാഹത്തോടെ യേശുവിനെ കല്ലറയിലേക് കൊണ്ടു പോയവരേം കര്‍ത്താവു ചെറിയ രീതിയില്‍ ആണെങ്കില്‍ പോലും തന്റെ അത്ഭുതപ്രവര്‍ത്തിയുടെ ഭാഗമാകുന്നു – ലാസറിന്റെ കയ്യിലേയും കാലിലെയും കെട്ടു അവരെക്കൊണ്ടു അഴിപ്പിക്കുന്നു, തന്റെ ശുശ്രൂഷയില്‍ അവരെയും കൂടെച്ചേര്‍ക്കുന്നു.. -നാം ആരും വെറും കാഴ്ചക്കാരായി നില്‍ക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല്‌ “നമുക്ക്‌ ചെയ്യുവാന്‍ കഴിയുന്നത്‌ നാം ഉത്സാഹത്തോടെ വിശ്വാസത്തോടെ ചെയ്യുമ്പോള്‍ നമുക്ക്‌ ചെയ്യാന്‍ കഴിയാത്തത്‌ കര്‍ത്താവു നമുക്ക്‌ വേണ്ടിചെയ്തുതരും”അതിനായ്‌ ദൈവം നമ്മെ ഏവരെയും ഒരുക്കട്ടെ, സഹായിക്കട്ടെ.

Author : Jojy Mathew (Jaison)

Sign up for free class

It’s easy and free!

bagcontributor

bagcontributor