അപ്പോസ്തലനായ പൗലോസ് തൻറെ രണ്ടാം മിഷനറി യാത്രയിലാണ് കൊരിന്ത്യ സഭ സ്ഥാപിച്ചത് കൊരിന്ത്യ ഉള്ള സഭയോട് കർത്താവിനെ കാത്തിരിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും ദൈവം നൽകുന്ന കരുതലുകളും കൃപകളും വിശുദ്ധ പൗലോസ് ഈ വാക്യത്തിലൂടെ പ്രതിപാദിക്കുന്നത്. എന്നാൽ ഇത് എഴുതുന്നതിന് അപ്പസ്തോലനായ പൗലോസ് ആസ്പദമായി എടുത്തിരിക്കുന്നത് യെശയ്യാവ്‌ പ്രവചനത്തിൽ നിന്നാണ്. യെശയ്യാവ് 64:4 നീ അല്ലാതെ മറ്റൊരു ദൈവവും തന്നെ കാത്തിരിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് പണ്ടുമുതൽ ആരും കേട്ടിട്ടില്ല കണ്ടിട്ടുമില്ല ഗ്രഹിച്ചീടും ഇല്ല ഇവിടെ പ്രവാചകൻ യേശുവിനെ കാത്തിരിക്കുന്ന പഴയനിയമ …

അപ്പോസ്തലനായ പൗലോസ് തൻറെ രണ്ടാം മിഷനറി യാത്രയിലാണ് കൊരിന്ത്യ സഭ സ്ഥാപിച്ചത് കൊരിന്ത്യ ഉള്ള സഭയോട് കർത്താവിനെ കാത്തിരിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും ദൈവം നൽകുന്ന കരുതലുകളും കൃപകളും വിശുദ്ധ പൗലോസ് ഈ വാക്യത്തിലൂടെ പ്രതിപാദിക്കുന്നത്. എന്നാൽ ഇത് എഴുതുന്നതിന് അപ്പസ്തോലനായ പൗലോസ് ആസ്പദമായി എടുത്തിരിക്കുന്നത് യെശയ്യാവ്‌ പ്രവചനത്തിൽ നിന്നാണ്. യെശയ്യാവ് 64:4 നീ അല്ലാതെ മറ്റൊരു ദൈവവും തന്നെ കാത്തിരിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് പണ്ടുമുതൽ ആരും കേട്ടിട്ടില്ല കണ്ടിട്ടുമില്ല ഗ്രഹിച്ചീടും ഇല്ല ഇവിടെ പ്രവാചകൻ യേശുവിനെ കാത്തിരിക്കുന്ന പഴയനിയമ ഭക്തന്മാരെ പറഞ്ഞിരിക്കുന്നത് എന്നാൽ പുതിയ നിയമത്തിൽ ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു ഭൂമിയിൽ പിറന്നു ആ നല്ല കർത്താവിനെ രുചിച്ചറിഞ്ഞ പൗലോസ് കൊരിന്ത്യ ലേഖനത്തിൽ സ്വല്പംവ്യത്യാസപ്പെടുത്തി എഴുതി ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ള ഒരു കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരുത്തന്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ല.

അപ്പോസ്തലനായ പൗലോസും ഏശയ്യാവു പറയുന്ന ഈ കരുതലും സ്നേഹവും മാനുഷിക ബുദ്ധിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ളതാണ് അതിന് ഉദാഹരണമാണ് പ്രവാചകനെ ദൈവം കരുതിയ വിധങ്ങൾ നമുക്ക് ഏലിയാ പ്രവാചകന് ദൈവം കരുതിയ വിധങ്ങൾ അല്പമായി ചിന്തിക്കാം.

യഹോവയാണ് യഥാർത്ഥ സത്യദൈവമെന്നും അവനിൽ വിശ്വസിക്കണമെന്ന് പ്രസംഗിക്കുകയും ജനങ്ങളെ അതിനുവേണ്ടി പ്രോത്സാഹിപ്പിക്കുകയും ദൈവ ശബ്ദം കേൾക്കുകയും ദൈവീകസന്ദേശങ്ങളും മുന്നറിയിപ്പുകളും ജനത്തിന്റെ ഇടയിൽ ധൈര്യപൂർവ്വം അറിയിക്കുകയും ദൈവ പ്രവർത്തികൾ നേരിട്ട് കാണുകയും ദൈവത്തെ അനുസരിച്ച് നടക്കുക കയും ചെയ്ത ഒരു ശ്രേഷ്ഠ പ്രവാചകനായിരുന്നു ഏലിയാവ്. മാനുഷിക ബുദ്ധിക്കും യുക്തിക്കും വിഭാവനം ചെയ്യാൻ കഴിയാത്ത അത്യുന്നതനായ ദൈവത്തിൻറെ ശക്തിയും മഹത്വത്തെ സ്വന്തം ജീവിതത്തിൽ രുചിച്ച് അറിയുകയും അത് മറ്റുള്ളവർക്ക് വെളിപ്പെടുത്തി കൊടുത്തതും ആയ വിശ്വാസ വീരനായ പ്രവാചകൻ പോലും പിശാചിനെ ഭീഷണിക്ക് മുമ്പിൽ പെട്ടെന്ന് നിരാശയുടെ അഗാധഗർത്തത്തിൽ വീണുപോയ സന്ദർഭം നമുക്ക് പ്രവാചകനിൽ കാണാൻ സാധിക്കും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിൽ കർമ്മേൽ വെച്ച് ബാലീന്റെ പ്രവാചകന്മാരെയും രാജാവിനെയും ഏകനായി വെല്ലുവിളിച്ച് പരാജയപ്പെടുത്തിയ ഏലിയാവ് വധഭീഷണി മുൻപിൽ ഭയന്നുപോയി മണിക്കൂറുകൾക്ക് മുമ്പ് സ്വർഗ്ഗത്തിലേക്ക് നോക്കി നിലവിളിച്ചപ്പോൾ ആകാശത്ത് നിന്ന് തീ ഇറക്കി തന്നെ വിജയിപ്പിച്ച ദൈവത്തിൻറെ കരുതലുകൾ ഓർക്കാതെ ബേർശേബാ മരുഭൂമിയിലേക്ക് ഓടിപ്പോയിമരിക്കാൻ ആഗ്രഹിച്ചു കൊണ്ട് ചൂരൽ ചെടിയുടെ തണലിൽ മരണത്തെ കാത്തു കിടന്നു.

ദൈവത്തെ സ്നേഹിക്കുന്നവരെ ദൂതന്മാരെ അയച്ചു പോഷിപ്പിക്കുന്ന ദൈവം ഇസബെൽ എന്ന ദുഷ്ടശക്തികളെ പേടിച്ച് ഒളിച്ചോടിയ ഏലിയാ വിനെ സർവ്വ സന്നാഹങ്ങളുമായി രാജ്ഞി കണ്ടുപിടിക്കാൻ ശ്രമിച്ചുവെങ്കിലും കർത്താവ് തന്നെ സ്നേഹിക്കുന്ന ഭക്തനെ ഒരു കണ്ണും കാണാത്ത ഒരു ചെവി കേൾക്കാത്ത ആരുടേയും ഹൃദയത്തിൽ തോന്നാത്ത വിധത്തിൽ രാജ്ഞിയുടെ കണ്ണിൽനിന്ന് മറക്കുകയും വിശന്ന് ഭക്തനെ തൻറെ ദൂതന്മാരെ അയച്ചു പോഷിപ്പിക്കുകയും ചെയ്തു നമ്മുടെ ജീവിതത്തിലും ശത്രു നമ്മളെ നശിപ്പിക്കുവാൻ നമുക്കെതിരെ എഴുന്നേറ്റാൽ ആർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിൽ തൻറെ ദൂതന്മാരെ അയച്ച് നമ്മളെയും പോറ്റും.

ശമര്യ ദേശത്തെ കഠിനമായ ക്ഷാമമാണ്, എന്നാൽ ദൈവത്തെ സ്നേഹിക്കുന്ന ഭക്തനെ ഇതുവരെ ആരും കണ്ടിട്ടും ആരും കേട്ടിട്ടും ആരും ചിന്തിച്ചിട്ടും ഇല്ലാത്ത പ്രകാരം ഒരു കാക്കയെ അയച്ച അന്നന്നുള്ള ആഹാരം കൊടുത്തു ക്ഷാമകാലത്ത് ഷേമ മായി പോറ്റി.ഇതു പോലെ നമ്മളും കർത്താവിനെ ആഴമായി സ്നേഹിച്ചാൽ നമ്മുടെ ക്ഷാമ കാലത്തും നമ്മളെയും അത്ഭുതകരമായി ദൈവം പോറ്റും.

ഇനിയും നമ്മൾ നോക്കിയാൽ ഏലിയാവിൻറെ മരണസമയത്തും ദൈവം ഇതുവരെയും ആരും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രീതിയിൽ സ്വർഗ്ഗത്തിൽനിന്നും അഗ്നി രഥം അയച്ച് ഉടലോടെ സ്വർഗത്തിലേക്ക് എടുത്തു.

നമ്മുടെ ജീവിതത്തിലും ഇതുപോലെ തരണം ചെയ്യാൻ കഴിയാത്ത പ്രതിസന്ധികളും പ്രതിബന്ധങ്ങളും നമ്മെ എന്നേക്കുമായി തകർത്തുകളയും എന്ന് തോന്നിക്കുന്ന ഭീഷണികളെയും നമുക്ക് നേരിട്ട് വിജയിക്കാൻ കഴിയണമെങ്കിൽ ആ നിമിഷം വരെയും നമ്മെ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തിനു ഓർക്കുകയും വിശ്വസിക്കുകയും ആ വിശ്വാസം ശത്രുവിനു മുന്നിൽ ധൈര്യപൂർവ്വം പറയുകയും വേണം. നമ്മൾ 1 രാജാക്കൻമാർ 18 22 നോക്കിയാൽ യഹോവയുടെ പ്രവാചകനായി ഞാൻ ഒരുവൻ മാത്രമേ ശേഷിച്ചിരിക്കുന്ന ഉള്ളൂ ബാൽ പ്രവാചകന്മാരോ 450 പേരുണ്ട് എന്ന് ഏലിയാ പ്രവാചകൻ എഴുതിയിരിക്കുന്നത് ആയികാണാം. ഇവിടെ നമുക്ക് മനസ്സിലാകുന്നത്ബാലിന്റെ മുമ്പിൽ മുട്ടുമടക്കാത്ത 7000 പേർ ഉണ്ടായിരുന്നു എന്നാൽ രാജാവിനെയും മറ്റ് ജനങ്ങളുടെ മുൻപിൽധൈര്യത്തോടെ വിശ്വാസത്തോടെ യഹോവ തന്നെയാണ് യഥാർത്ഥ ദൈവം എന്ന് പറഞ്ഞ ബാൽപ്രവാചകന്മാരെ വെല്ലുവിളിക്കാൻ ഏലിയാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇങ്ങനെ ദൈവത്തെ സ്നേഹിക്കുകയും ഈ ദൈവമാണ് യഥാർത്ഥ ദൈവം ഒന്നും ഈ ദൈവം അന്ത്യംവരെയും എന്നെ വഴി നടത്താൻ മതിയായവൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്താൽ ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരു കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരുത്തൻറെ ഹൃദയത്തിൽ തോന്നാത്ത പ്രകാരമുള്ള നന്മകൾ കൊണ്ട് നമ്മളെയും കരുതുകയും പാലിക്കുകയും വിജയത്തിലേക്ക് നടത്തുകയും ചെയ്യും.

അതുകൊണ്ട് നമ്മൾ ദൈവത്തെ കർത്താവേ കർത്താവേ എന്ന് വിളിക്കുക മാത്രം ചെയ്യാതെ ദൈവത്തെ മറ്റെന്തിനേക്കാളും സ്നേഹിക്കാനും സേവിക്കാനും വിശ്വസിക്കാനും നമുക്കോരോരുത്തർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

Author : Annie Jose (Beena)

Sign up for free class

It’s easy and free!

bagcontributor

bagcontributor