faith

ഉത്സാഹത്തോടുകൂടിയ വിശ്വാസം

നിന്റെ  പ്രവർത്തികളെ യഹോവയ്‌ക്കു  സമർപ്പിക്കുക എന്നാൽ നിന്റെ  ഉദ്ദേശ്യങ്ങൾ  സാധിക്കും  prov 16.3

നമ്മുടെ കർത്താവായ  യേശുക്രിസ്തു  ഈ ഭൂമിയിൽ  ആയിരുന്നപ്പോൾ താൻ  ചെയ്ത  അത്ഭുതപ്രവർത്തികളിലൂടെ താൻ  ദൈവപുത്രനെന്നു ജനത്തെ മനസിലാക്കികൊടുത്തു അവരെ ഉറപ്പിക്കുമ്പോൾ തന്നെ  തന്റെ ഒപ്പം ഉണ്ടായിരുന്ന  ശിഷ്യന്മാരെയും മറ്റുള്ളവരെയും ആപ്രവർത്തികളിൽ പങ്കാളികൾ ആക്കിയിരുന്നു -താൻ  ഒരു ഏകാംഗ പ്രവർത്തി  ആയിരുന്നില്ല ചെയ്തിരുന്നത് -തന്റെ  മനസിലുള്ള പ്രവർത്തി ചെയ്തെടുക്കാൻ അവിടെ സന്നിഹിതരായിരുന്നവരെയും ചേർത്തിരുന്നു. തന്റെ പ്ര്രവർത്തികളിൽ മറ്റുള്ളവർക് ചെയ്യുവാൻ കഴിയുന്നവ അവരെക്കൊണ്ടു ചെയ്യിച്ചിട്ട് അവർക്ക്  ചെയ്യുവാൻ കഴിയാത്ത കാര്യങ്ങൾ കർത്താവു  തന്നെ  ഏറ്റെടുത്തു  ചെയ്തു. ഇതിലൂടെ  കർത്താവു നമുക്ക്  തരുന്ന ഒരു വലിയ സന്ദേശമുണ്ട് “നമുക്ക് ചെയുവാൻ കഴിയുന്ന കാര്യങ്ങൾ നാം ഉത്സാഹത്തോടെ ആത്മാർഥമായി നാം ചെയുമ്പോൾ നമുക്ക് ചെയുവാൻ കഴിയാത്ത കാര്യങ്ങൾ കർത്താവു  നമുക്കുവേണ്ടി ചെയ്തു തരും, നമ്മുടെ കൈകളുടെ പ്രവർത്തികളെ കർത്താവു  സാധ്യമാക്കി തരും.

ചില അനുബന്ധ സംഭവങ്ങൾ  ചുവടെ  ചേർക്കുന്നു

1.കാനാവിലെ  കല്യാണവീട്

ഇവിടെ കല്യാണസദ്യയിലെ മുഖ്യ  വിഭവമായ വീഞ്ഞ് തീർന്നുപോകുന്നു. യേശുകർത്താവിന്റെ പരസ്യ ശുശ്രുഷയിലെ ആദ്യത്തെ അത്ഭുതപ്രവർത്തി ആണ് ഇവിടെ സംഭവിക്കുന്നത് അതുകൊണ്ട് തന്നെ കുടിയിരിക്കുന്നവർക് യേശുവിന്റെ ശക്തിയെപ്പറ്റി  ഒന്നും കാര്യമായ അറിവില്ല പക്ഷെ  തന്നെപ്പറ്റി നന്നായി  അറിയാവുന്ന  കർത്താവിനു നില്കുന്നിടത്തു  നിന്നുകൊണ്ട് കലവറയിലെ  വീഞ്ഞുപാത്രങ്ങൾ മുഴുവൻ  നിറയട്ടെ എന്ന് ഒരു വാക് കല്പിച്ചാൽ  മതിയായിരുന്നു അങ്ങനെ സംഭവിക്കുമായിരുന്നു  പക്ഷെ ഇവിടെ കർത്താവു  എന്താണ്  ചെയ്തത് എന്ന് ശ്രദ്ധിക്കു. തന്റെ പ്രവർത്തിയിലേക് അവിടെ കൂടിയിരുന്നവരെയും ചേർക്കുന്നു, അവരോടു പറയുന്നു പുറത്തു മാറ്റിയിട്ടിരിക്കുന്ന കൽ ഭരണികൾ എടുത്തോണ്ട് കൊണ്ടുവരിക ,അതിൽ വെള്ളം കോരി നിറയ്ക്കുക, അവർ കോരിനിറച്ചപ്പോൾ വീണ്ടും പറയുന്നു വക്കോളം  നിറയ്ക്കുക അവർ ഉത്സാഹത്തോടെ അനുസരണയോട് അങ്ങനെ ചെയ്തു -ഇതുവരെ നടന്ന പ്രവർത്തികൾ ഉത്സാഹവും അനുസരണവും ഉണ്ടെങ്കിൽ അവിടെ കൂടിയിരുന്നവർക് ചെയുവാൻ കഴിയുന്ന പ്രവർത്തികൾ ആയിരുന്നു, അവരുടെ ഭാഗം അവർ പൂർണമായി ചെയ്തപ്പോൾ “വെള്ളം  വീഞ്ഞാക്കുക “എന്ന അവർക്ക് ചെയുവാൻ കഴിയാത്ത പ്രവർത്തി കർത്താവു അവർക്കുവേണ്ടി ചെയ്തുകൊടുത്തു -ദൈവം ഉത്സാഹികളെയും അനുസരണയുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നു.

2.മീനിന്റെ വായിലെ ചതുര്ദറെഹ്മാപ്പണം

യേശുകർത്താവും  ശിഷ്യന്മാരും കഫർന്നഹൂമിൽ എത്തിയപ്പോൾ ചുങ്ക പിരിക്കുന്നവർ അവരുടെ അടുക്കൽ വന്നു ശീമോനോട് പറയുന്നു നിങ്ങളുടെ ഗുരു ചുങ്ക  കൊടുക്കുന്നില്ല, ഇത് കേട്ട കർത്താവു ആവശ്യമുള്ള പണം  ഉണ്ടാകട്ടെ  എന്ന് ഒന്ന്  കല്പിച്ചിരുന്നേൽ അത് അങ്ങനെ സംഭവിക്കുമായിരുന്നു, അതല്ലായിരുന്നേൽ കർത്താവു  ഒന്ന് കല്പിച്ചിരുന്നേൽ ആ വായിൽ പണം ഉണ്ടായിരുന്ന മീൻ കരയിലേക്കു കേറിവന്നു പണം അവർക്ക് കൊടുത്തേനെ  എന്നാൽ നമ്മുടെ കർത്താവു  ചെയ്തത് അങ്ങനെ ഒന്നും അല്ല അവിടെ അപ്പോൾ ഉണ്ടായിരുന്ന ശീമോനെയും താൻ  ചെയുവാൻ പോകുന്ന അത്ഭുതപ്രവർത്തിയുടെ ഭാഗമാക്കുന്നു, ശീമോന്  ചെയുവാൻ പറ്റുന്ന കാര്യങ്ങൾ എല്ലാം  ശീമോനെ  കൊണ്ട്  ചെയ്യിപ്പിക്കുന്നു ,അതെല്ലാം ശീമോൻ  ഉത്സാഹത്തോടെ ചെയ്യാൻ തയ്യാറായപ്പോൾ  ശീമോന്  ചെയ്യാൻ പറ്റാതിരുന്ന കാര്യം കർത്താവു ശീമോനുവേണ്ടി  ചെയ്തുകൊടുക്കുന്നു -ദൈവം ഉത്സാഹികളെയും അനുസരണമുള്ളവരെയും ഉപയോഗിക്കുന്നു.

3.മരിച്ച ലാസറിനെ ഉയർപ്പിക്കുന്നു

ബെഥാന്യയിലെ യേശു സ്നേഹിച്ച ഭവനത്തിലെ യേശുവിന് പ്രിയനായ ലാസർ മരിച്ചു  ഈ  വാർത്ത കേട്ടു  നാലു  ദിവസം  കഴിഞ്ഞു യേശു അവിടെ എത്തുന്നു, എല്ല പ്രതിക്ഷകളും നഷ്ടപെട്ട  സമയത്താണ്  യേശു അവിടെ എത്തുന്നത്, ഇവിടെ ലാസറിന്റെ സഹോദരിയുടെ  പരിഭവം തികച്ചു യുക്തിസഹജമാണ്‌ -കർത്താവെ  നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ  എന്റെ സഹോദരൻ  മരിക്കുകയില്ലായിരുന്നു. ഇവിടെയും ഈ  അത്ഭുതപ്രവർത്തി കർത്താവിനു ഒറ്റയ്ക്കു  ചെയ്യാമായിരുന്നു -ലാസർ  മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ  അവിടെ നിന്നുകൊണ്ടുതന്നെ  ഒരു വാക് കല്പിച്ചിരുന്നേൽ  ലാസർ ഉയർത്തേനെ, അല്ല വീട്ടിൽവന്നപ്പോൾ  ഇവിടെ നിന്നും ഒന്ന് കല്പിച്ചാൽ  മതിയായിരുന്നു ഇവിടെയും കുടി നിന്നവർ ഉത്സാഹത്തോടെ യേശുവിനെ  കല്ലറയിലേക്  കൊണ്ടുപോയവരേം കർത്താവു ചെറിയ രീതിയിൽ ആണെങ്കിൽ പോലും   തന്റെ അത്ഭുതപ്രവർത്തിയുടെ  ഭാഗമാകുന്നു  -ലാസറിന്റെ കയ്യിലേയും കാലിലെയും  കെട്ടു അവരെക്കൊണ്ടു അഴിപ്പിക്കുന്നു, തന്റെ ശുശ്രുഷയിൽ  അവരെയും  കൂടെച്ചേർക്കുന്നു.. -നാം ആരും വെറും കാഴ്ചക്കാരായി നിൽക്കുവാൻ    ദൈവം  ആഗ്രഹിക്കുന്നില്ല”നമുക്ക്  ചെയ്യുവാൻ കഴിയുന്നത് നാം ഉത്സാഹത്തോടെ വിശ്വാസത്തോടെ  ചെയ്യുമ്പോൾ  നമുക്ക്  ചെയ്യാൻ  കഴിയാത്തത്  കർത്താവു  നമുക്ക് വേണ്ടിചെയ്തുതരും”അതിനായ്  ദൈവം നമ്മെ  ഏവരെയും  ഒരുക്കട്ടെ, സഹായിക്കട്ടെ.

Author,

Jojy Mathew (Jaison)

Jojy Mathew (Jaison)

About Author